ഗീതാ ഗോപിനാഥില്‍ നിന്ന് ഇതുവരെ ഒരു ഉപദേശവും ധനവകുപ്പിന് കിട്ടിയിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്ക്...
September 12,2017 | 09:41:45 am
Share this on

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥില്‍ നിന്നും ഇതുവരെ ഒരു ഉപദേശവും ധനവകുപ്പ് തേടിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൂടാതെ ഒരു ഉപദേശവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും മന്ത്രി മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു, ഇതുവരെ സാമ്പത്തിക വിഷയങ്ങളില്‍ എന്ത് ഉപദേശമാണ് ധനമന്ത്രിക്ക് ലഭിച്ചതെന്ന ചോദ്യത്തിനായിരുന്നു ഐസക്കിന്റെ പ്രതികരണം.

ഓണക്കാലത്ത് പെന്‍ഷനും ശമ്പളവും ക്ഷേമപെന്‍ഷനും എല്ലാം നല്‍കിയതോടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് നേരാണെന്നും അദ്ദേഹം പറയുന്നു. കടം വാങ്ങിയാണ് ഓണക്കാലത്തെ ചെലവുകളെല്ലാം വഹിച്ചത്. ഇനി ജിഎസ്ടി വരുമാനത്തിലാണ് പ്രതീക്ഷ. രണ്ടുമൂന്ന് മാസം കൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി തീരുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.