ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
December 07,2017 | 04:07:20 pm
Share this on

*സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കുടുതല്‍ സമയം ലഭിക്കും. മാര്‍ച്ച് 31 വരെ സമയം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു.

*മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ നിയമയുദ്ധത്തിനും ഒരുങ്ങുന്നു. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ് ആണ് ഹര്‍ജി നല്‍കിയത്.

*കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ പരാതിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിശദീകരണം തേടും.ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ നിയമസഭാ പരിസ്ഥിതി സമിതിയംഗമായി തുടരുന്നത് ശരിയല്ലെന്ന ചൂണ്ടിക്കാട്ടിയാണ് പരാതി.

*എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞു. ഉത്തരേന്ത്യയിലെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും അതിനാല്‍ ഇവിടങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നുമുള്ള ആവശ്യത്തെ തുടര്‍ന്നാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി.

*ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 15 മല്‍സ്യത്തൊഴിലാളികളെ വ്യാഴാഴ്ച കോഴിക്കോട് ഭാഗത്തെ കടലില്‍ കണ്ടെത്തി. വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഇവരെ കവരത്തി ദ്വീപിലെത്തിച്ചു. മൂന്ന് മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെത്തി.

*കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ ഇപ്പോൾ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സോളാർ കേസിൽ പ്രതിയായ ഒരാളുടെ പാർട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 

RELATED STORIES
� Infomagic - All Rights Reserved.