ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ വായിക്കാം (4-12-2017)
December 04,2017 | 05:00:03 pm
Share this on

. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ ആശ്വാസിപ്പിക്കാന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോഴുള്ള പ്രതിഷേധമൊന്നും വി.എസിന് നേരിടേണ്ടി വന്നില്ല. മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം മേഖലയിലും വി.എസ് സന്ദര്‍ശനം നടത്തുന്നുണ്ട്.

. ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ പൂന്തുറ പ്രദേശത്ത് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കുമെതിരെ പ്രതിഷേധം. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനൊപ്പം മന്ത്രിമാര്‍ എത്തിയപ്പോഴായിരന്നു മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. മന്ത്രിമാരെ പ്രവേശിപ്പിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്. കേന്ദ്രമന്ത്രി പ്രസംഗിക്കുന്നതിനിടയിലും തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍നിന്ന് സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു.

. ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രതിരോധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കൈകൂപ്പി അഭ്യര്‍ഥിച്ച കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ വാക്കുകള്‍ ക്ഷമയോടെയാണ് ആളുകള്‍ കേട്ടത്. കാണാതായ അവസാന മത്സ്യത്തൊഴിലാളികളെയും കണ്ടെത്തുംവരെ തിരിച്ചലില്‍ അവസാനിപ്പിക്കില്ലെന്ന് അവര്‍ മത്സ്യത്തൊഴിലാല്‍കള്‍ക്ക് ഉറപ്പു നല്‍കി.

. കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. രാഹുലിന് വേണ്ടി 93 പത്രികകളാണ് സമര്‍പ്പിക്കുന്നത്. എതിരായി ആരും രംഗത്തു വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വൈകിട്ടോടെ പ്രസിഡന്റ് സോണിയ ഗാന്ധി രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

. ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ പ്രൊഫ. കാഞ്ച ഇലയ്യയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെ ഖമ്മമിലെത്തിയ ഐലയ്യയെ സി.പി.എം പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഐലയ്യയുടെ വിവാദ പുസ്തകത്തിനെതിരെ ആര്യവൈശ്യസമൂഹം ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തിയാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് വാദം.


. തലസ്ഥാന നഗരിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോഴും നടപടികള്‍ സ്വീകരിക്കാതെ ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനെതിരെ ദേശീയ ഹരിത െ്രെടബ്യൂണല്‍. മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ ആം ആദ്മി സര്‍ക്കാര്‍ പരാജയപ്പൈട്ടന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ഹരിത െ്രെടബ്യൂണല്‍ നിരീക്ഷിച്ചു. ചീഫ് സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും മാറിയതിനാല്‍ നടപടിയെ കുറിച്ച് വിശദീകരിക്കാന്‍ കൂടുതല്‍ സമയം എ.എ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, 48 മണിക്കൂറിനുള്ളില്‍ നടപടിയില്‍ റിപ്പോട്ട് സമര്‍പ്പിക്കണമെന്ന് െ്രെടബ്യൂണല്‍ അറിയിച്ചു.

. രാഷ്ട്രീയ പ്രവേശത്തിന് എ.പി.ജെ അബ്ദുല്‍ കലാം, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് തനിക്ക് പ്രചോദനമെന്ന് നടന്‍ വിശാല്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ചെന്നൈയിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിശാലും മത്സരിക്കുന്നുണ്ട്. ആര്‍.കെ നഗറിലുളളവരുടെ ശബ്ദമാകണമെന്നാണ് ആഗ്രഹം. എന്നാല്‍ താനൊരിക്കലും മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാവില്ലെന്നും വിശാല്‍ പറഞ്ഞു.

. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് നല്‍കിയ തടസ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേരളം ഇതുവരെ നടത്തിയ നിര്‍മാണങ്ങള്‍ അതേപടി തുടരാമെന്ന് കാര്‍ പാര്‍ക്കിംഗ് മേഖല നിര്‍മ്മിക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി വ്യക്തമാക്കി.

 

RELATED STORIES
� Infomagic - All Rights Reserved.