മുത്തലാഖ് ബില്‍ രാജ്യസഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം
January 03,2018 | 05:19:12 pm
Share this on

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നു. ബില്‍ അവതരണത്തിനിടയിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്.  ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ ബില്ലില്‍ സമവായമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് രാജ്യസഭയിലെ ബില്‍ അവതരണം ഇന്നലെ മാറ്റിവെച്ചിരുന്നു.

വെള്ളിയാഴ്ച്ച ലോക്സഭയില്‍ അവതരിപ്പിച്ച മുസ്‍ലിം സ്ത്രീ വിവാഹ സംരക്ഷണാവകാശ ബില്‍ ഭേദഗതികള്‍ പോലും വരുത്താതെ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച്‌ നില്‍ക്കുന്നത് തലവേദനയാണ്. ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. പരാജയപ്പെടുമെന്നതിനാല്‍ ഇന്നലെ ബില്ലവതരണം ഒഴിവാക്കി സര്‍ക്കാര്‍ സമവായത്തിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയംകണ്ടില്ല.

വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്നതടക്കമുള്ള ബില്ലിലെ പല വ്യവസ്ഥകളോടും ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോണ്‍ഗ്രസും ഇടത്പക്ഷവുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടേയും നിലപാട്.

RELATED STORIES
� Infomagic - All Rights Reserved.