തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ഇന്ന് ഇന്ത്യയിലെത്തും
April 30,2017 | 08:07:30 am
Share this on

ന്യൂഡല്‍ഹി: തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് എര്‍ദോഗന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ഇന്ന് തുടങ്ങും. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി എര്‍ദോഗന്‍ കൂടിക്കാഴ്ച്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, ഭീകരവിരുദ്ധ പോരാട്ടങ്ങളിലെ സഹകരണം, വാണിജ്യം എന്നീ മേഖലകളിലെല്ലാം ചര്‍ച്ച നടക്കും. ശക്തമായ സുരക്ഷയാണ് തുര്‍ക്കി പ്രസിഡണ്ടിന് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. എര്‍ദോഗനെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച സുരക്ഷയൊരുക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.