ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് തെളിഞ്ഞ ദിവസം...
October 11,2017 | 12:44:54 pm
Share this on

ഉമ്മന്‍ ചാണ്ടിയ്ക്കും തിരുവഞ്ചൂരിനും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ടി.വി രാജേഷ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പൂര്‍ണ്ണരൂപം വായിക്കാം...

''ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും..
എത്രയോ ശരിയാണ് ഈ വാക്കുകളെന്ന് തെളിഞ്ഞ ദിവസമാണിന്ന്..
ജീര്‍ണ്ണിച്ച ഒരു ഭരണത്തെ കേരളം തുറന്നു കണ്ട ദിവസം..
ബിസിനസിന് വന്ന ഒരു സ്ത്രീയില്‍ നിന്നും പണം വാങ്ങി സാമ്പത്തിക അഴിമതി നടത്തി. അവരെ മറ്റുപല വിധത്തിലും ചൂഷണം ചെയ്തു. ചൂടുള്ള വാര്‍ത്തകളുടെ നാളുകളില്‍ ജീര്‍ണ്ണിച്ച രാഷ്ട്രീയം കേരള സമൂഹം ഞെട്ടലോടെ കണ്ടു. കേരള ചരിത്രത്തില്‍ മുഖ്യമന്ത്രിയുടെ ഒരു വലിയ കുറ്റകൃത്യത്തിന് കുടപിടിച്ചത് നാം കണ്ടു. കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി ചെറുതും വലുതുമായ ഭരണകക്ഷി നേതാക്കള്‍ പ്രതിക്കൂട്ടിലാകുന്ന അവസ്ഥ.
ആദ്യം എല്ലാം മായയാണ്, ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, മുഖ്യമന്ത്രിയുടെ ഓഫീസ് പരിശുദ്ധമാണ് എന്ന് പറഞ്ഞു. രണ്ടാമത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ല എന്ന് പറഞ്ഞു. ധാര്‍മ്മികത എന്ന് ഒന്നുവീതം മൂന്ന് നേരം ഉരുവിട്ടു. ഒടുവില്‍ കുരുക്ക് മുറുകിയപ്പോല്‍ തന്റെ സനന്തസഹചാരികളായ ജോപ്പനെയും ജിക്കുമോനെയും സലിംരാജിനെയും വിട്ടുകൊടുത്ത് മാന്യനായി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്ന വീഴ്ചയെന്ന് പറഞ്ഞ് ധാര്‍മ്മികതയുടെ മുഖംമൂടിയണിഞ്ഞു. മന്ത്രിമാര്‍ക്ക് സെക്രട്ടറിയറ്റില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ജനരോഷം ആളിക്കത്തി. ജനങ്ങളുടെ മുന്നില്‍ മുട്ടുമടത്തിയാണ് അന്ന് യുഡിഎഫ് ജുഢീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അപ്പോഴും തെറ്റ് സമ്മതിക്കാതെ ജനകീയ കോടതി എന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
യുഡിഎഫ് നിശ്ചയിച്ച അതേ കമ്മീഷന്‍ ഈ സര്‍ക്കാരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇന്ന് കേസന്വേഷണം പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീര്‍ണ്ണതയുടെ മുഖംമൂടി കേരളസമൂഹത്തില്‍ വലിച്ചുകീറപ്പെട്ടിരിക്കുന്നു. ഗുരുതരമായ കാര്യങ്ങളാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ ഇവര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്.
കേരളജനതയുടെ ആഗ്രഹമായിരുന്നു ഈ കേസ്..
അഴിമതിക്കെതിരെ,
അധാര്‍മ്മികതക്കെതിരെ
മുഖംനോക്കാതെ നടപടിയെടുക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍..''

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും..

എത്രയോ ശരിയാണ് ഈ വാക്കുകളെന്ന് തെളിഞ്ഞ ദിവസമാണിന്ന്..

ജീര്‍ണ്ണിച്ച ഒരു ഭരണത്തെ കേര...

Posted by Tvrajesh Mla on Tuesday, 10 October 2017

 

RELATED STORIES
� Infomagic - All Rights Reserved.