പെട്രോള്‍ വേണ്ട, ഇനി എഥനോള്‍; പുതിയ മോഡല്‍ ബൈകുമായി ടിവിഎസ്
February 12,2018 | 03:46:06 pm
Share this on


രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ എഥനോള്‍ ഇന്ധനത്തില്‍ ഓടുന്ന ബൈക്ക് പുറത്തിറക്കി. ടിവിഎസ് നിരയിലെ RTR 200 FI മോഡലാണ് എഥനോള്‍ ഇന്ധനത്തില്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അപ്പാച്ചെ പതിവ് മോഡലില്‍നിന്ന് കാഴ്ചയില്‍ വ്യത്യാസമില്ലെങ്കിലും കാര്‍ബണ്‍ മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം വലിയ തോതില്‍ തടയാന്‍ കഴിയുന്ന എഥനോള്‍ എഞ്ചിനാണ് പുതിയ ബൈകിന്റെ പ്രത്യേകത. 25 ശതമാനം ഓക്സിജൻ അളവുള്ള ഓക്സിഡൈസ്ഡ് ഇന്ധനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. എഥനോളിൽ പ്രവർത്തിക്കുന്നതിനാൽ നിരവധി സാങ്കേതിക പരിഷ്കാരങ്ങൾ വരുത്തിയാണ് പുതിയ അപാച്ചെ RTR 200 അവതരിച്ചിരിക്കുന്നത്.


ഗ്രീൻ ഗ്രാഫിക്സ് ഉൾപ്പെടുത്തിയ ഫ്യുവൽ ടാങ്കാണ് പുതിയ മോഡലിന്‍റെ പ്രധാനാകർഷണം. നിലവിലുള്ള 20.7 ബിഎച്ച്പിയും 18.1എൻഎം ടോർക്കും നൽകുന്ന അതെ 197.75 സിസി സിങ്കിൾ സിലിണ്ടർ എയർ/ഓയിൽ കൂൾഡ് ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ട്വിന്‍-സ്‌പ്രെയ്-ട്വിന്‍-പോര്‍ട്ട് ഇഎഫ്‌ഐ ടെക്‌നോളജിയാണ് മറ്റൊരു സവിശേഷത. ഇതുവഴി അതിവേഗ ആക്‌സിലറേഷനും മികവുറ്റ റൈഡും സാധ്യമാകും.

RELATED STORIES
� Infomagic - All Rights Reserved.