ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍
January 09,2018 | 01:34:48 pm

വിക്ടര്‍ പ്രീമിയം എഡിഷന് പുതിയ മാറ്റ് സീരീസുമായി ടിവിഎസ്. പുതിയ വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 55,890 രൂപയാണ് ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസിന്റെ എക്സ്ഷോറൂം വില.

വെള്ളയുടെ പിന്തുണ നേടിയ മാറ്റ് ബ്ലൂ, ചുവപ്പിന്റെ പിന്തുണ നേടിയ മാറ്റ് സില്‍വര്‍ നിറഭേദങ്ങളിലാണ് പുതിയ മാറ്റ് സീരീസ് മോട്ടോര്‍സൈക്കിളുകളുടെ വരവ്. പുതിയ മാറ്റ് നിറത്തിന് പുറമെ വൈസറിന് ലഭിച്ച ക്രോം ഗാര്‍ണിഷും, ഡ്യൂവല്‍ടോണ്‍ ബീജ് സീറ്റും മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങളാണ്.

2017 സെപ്തംബര്‍ മാസമാണ് വിക്ടര്‍ പ്രീമിയം എഡിഷനെ ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പരമാവധി 9.3 bhp കരുത്തും 9.4 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്. പുതിയ മാറ്റ് നിറഭേദങ്ങള്‍ക്ക് പുറമെ യെല്ലോ ഗ്രാഫിക്സോടെയുള്ള ബ്ലാക് നിറത്തിലും ഗോള്‍ഡന്‍ ഗ്രാഫിക്സോടെയുള്ള റെഡ് നിറത്തിലും ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നുണ്ട്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.