യുഡിഎഫ് രാപകല്‍ സമരത്തിന്; ചെന്നിത്തല കേരളയാത്ര നടത്തും
September 14,2017 | 04:11:58 pm
Share this on

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഒരുമാസം നീളുന്ന കേരളയാത്രയ്ക്ക് തയ്യാറെടുത്ത് യുഡിഎഫ്. നവംബര്‍ ഒന്നിന് മഞ്ചേശ്വരത്ത് എകെ ആന്റണി യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

യാത്രയുടെ ഒരുക്കങ്ങള്‍ക്കായി വിഡി സതീശന്‍ കണ്‍വീനറായുള്ള കമ്മറ്റിയും രൂപികരിച്ചിട്ടുണ്ട്. എംകെ മുനീര്‍, ജോണി നെല്ലൂര്‍, വര്‍ഗീസ് ജോര്‍ജ്ജ, എന്‍കെ പ്രേമചന്ദ്രന്‍, സിപി ജോണ്‍, ദേവരാജന്‍ എന്നിവരാണ് അംഗങ്ങള്‍. കേരളയാത്രയുടെ മുന്നോടിയായി ജില്ലാതല യുഡിഎഫ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും കൊല്ലത്തെ യോഗത്തില്‍ എംഎം ഹസ്സനും, ആലപ്പുഴയില്‍ ചെന്നിത്തലയും കോഴിക്കോട് എംകെ മുനീറും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ പിപി തങ്കച്ചനും ജോണി നെല്ലൂരും. തൃശൂര്‍ ചെന്നിത്തലയും എറണാകുളത്ത് പിപി തങ്കച്ചനും ജോണി നെല്ലൂരും പാലക്കാട് ചെന്നിത്തലയും വയനാട് വിഡി സതീശനും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും കാസര്‍ഗോഡും പത്തനംതിട്ടയില്‍ ഉമ്മന്‍ചാണ്ടിയും പങ്കെടുക്കും.ഒക്ടോബര്‍ അഞ്ചിന് സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ ഭരണകേന്ദ്രങ്ങളിലും ഒരു ദിവസം നീളുന്ന രാപ്പകല്‍ സമരം സംഘടിപ്പിക്കും.

RELATED STORIES
� Infomagic - All Rights Reserved.