മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍
November 10,2017 | 09:28:31 pm
Share this on

ന്യൂഡൽഹി: സ്വച്ഛ് ഭാരത് പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധി ലിയോ ഹെള്ളര്‍. സമഗ്രമായ മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതില്‍ സ്വച്ഛ് ഭാരത് പദ്ധതി പരാജയപ്പെട്ടുവെന്ന് ലിയോ പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പത്രസമ്മേളനത്തില്‍ അവതരിപ്പിക്കുകയായിരുന്നു ലിയോ.

കുടിവെള്ളം നൽകേണ്ടതും ശുചിമുറികൾ നിർമിക്കേണ്ടതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. എന്നാൽ ഒന്നിനെ മറന്നു കൊണ്ടായിരിക്കരുത് മറ്റൊന്നു ചെയ്യേണ്ടത്. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ശുചിമുറികൾ നിർമിക്കാനാണു സർക്കാർ പ്രാധാന്യം നൽകുന്നത്. എന്നാൽ കുടിവെള്ളമെത്തിക്കാനും ഇതോടൊപ്പം തന്നെ ശ്രമങ്ങളുണ്ടാകണം. എന്നാൽ മാത്രമേ പദ്ധതി പൂർണമാകുകയുള്ളൂവെന്നും ഹെല്ലർ പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.