ആശുപത്രി ഉടമകളുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി...സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സേവനം സൗജന്യമെന്ന് യു.എന്‍.എ
July 13,2017 | 04:21:12 pm
Share this on

സമ്മര്‍ദ്ദ തന്ത്രം വിലപോവില്ലെന്നും ആശുപത്രി ഉടമകളുടെ സമരത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേ സമയം വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു. ഇരുകൂട്ടര്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വമില്ലേ എന്നും മന്ത്രി ചോദിച്ചു.

തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ട്, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരെ സമര്‍ദത്തിലാക്കാനുള്ള മാനേജ്‌മെന്റുകളുടെ ശ്രമത്തിന് കീഴടങ്ങില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും അറിയിച്ചു. തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുന്ന പണിമുടക്ക് സമരത്തിന് പുറമേ, 21 മുതല്‍ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്യുമെന്നും യുഎന്‍എ അറിയിച്ചു.
പണിമുടക്ക് സമരത്തില്‍ മൂന്നില്‍ ഒന്ന് വീതം നഴ്‌സുമാരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചതിനാല്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ല. അടച്ചിടുന്ന ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സൗജ്യനമായി സേവനം ചെയ്യാന്‍ തയാറാണെന്നും യുഎന്‍എ അറിയിച്ചു. അതേസമയം നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ലെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന പുകമറ സൃഷ്ടിക്കാനാണെന്ന് സമരം ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം വെറും ഏഴ് ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് മാത്രമാണ് ശമ്പള വര്‍ധനവ് ലഭിക്കുന്നത്. സര്‍ക്കാരിന്റേത് ധാര്‍ഷ്ട്യത്തിന്റെ സ്വരമാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം നീളുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇന്നുചേര്‍ന്ന സ്വകാര്യ ആശുപത്രി മാനെജ്‌മെന്റ് അസോസിയേഷനാണ് ആശുപത്രികള്‍ അടച്ചിട്ട് സര്‍ക്കാരിനെയും നഴ്‌സുമാരുടെ സമരത്തെയും പ്രതിരോധത്തിലാക്കാനുളള തീരുമാനം എടുത്തത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുളളുവെന്നാണ് മാനെജ്‌മെന്റുകള്‍ അറിയിച്ചത്.

 

RELATED STORIES
� Infomagic - All Rights Reserved.