അണ്ടര്‍ 17 ലോകകപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി
May 20,2017 | 08:08:17 am
Share this on

ഫിഫ അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോളിന് രാജ്യം വേദിയാകുന്നതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൂറ്റന്‍ ഫുട്‌ബോള്‍ ഉയര്‍ത്തിയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.

ഫുട്‌ബോളുകൊണ്ടുള്ള കുട്ടികളുടെ പ്രകടനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയിരുന്ന കൂറ്റണ്‍ ഫുട്‌ബോള്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ഉയര്‍ത്തി. ഫിഫ അണ്ടര്‍17 ലോകകപ്പ് നടക്കാനിരിക്കുന്ന മുംബൈ, ഗോവ, ഡല്‍ഹി, കൊല്‍ക്കൊത്ത, കൊച്ചി, ഗോഹട്ടി എന്നീ നഗരങ്ങളിലെല്ലാം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.

നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലേക്കും ഉള്‍ പ്രദേശങ്ങളിലേക്കും ഫുഡ്‌ബോളിന്റെ പ്രചാരം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി ക്ലബ് ബനാവോ ഫൂട്‌ബോള്‍ ലെ ജാവോ എന്ന പേരില്‍ പദ്ധതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. ബോക്‌സര്‍ വിജേന്ദര്‍, ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ്, മണിപ്പൂര്‍ മുഖ്യമന്ത്രി വീരേന്ദ്ര സിങ്, തുടങ്ങിയവരും പ്രചാരകരായി എത്തിയിരുന്നു.
 

RELATED STORIES
� Infomagic - All Rights Reserved.