പഠിക്കുന്നവന് മാത്രം വെള്ള യൂണിഫോം:വിവാദമായതോടെ മലപ്പുറത്തെ സ്‌കൂള്‍ തീരുമാനം തിരുത്തി...
August 11,2017 | 01:38:41 pm

വിദ്യാര്‍ത്ഥികളുടെ പഠന നിലവാരമനുസരിച്ച് ഒരു സ്‌കൂളില്‍ രണ്ട് യൂണിഫോം ഏര്‍പ്പെടുത്തിയത് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥി എന്ന് അധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ കുട്ടികള്‍ക്ക് വെള്ള യൂണിഫോമും അല്ലാത്തവര്‍ക്ക് ചുവപ്പ് കള്ളി യൂണിഫോമും ഏര്‍പ്പെടുത്തി പാണ്ടിക്കാട് അല്‍ഫാറൂഖ് സ്‌കൂള്‍ പ്രിന്‍സിപ്പിലാണ് വിവാദത്തില്‍പെട്ടത്. ഇങ്ങനെ യൂണിഫോം ഏര്‍പ്പെടുത്തുന്നതിലൂടെ വിദ്യാര്‍ത്ഥികളില്‍ മത്സരബുദ്ധി വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടത്. ചൈല്‍ഡ് ലൈന്‍ ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.

അതേസമയം വിദ്യാര്‍ത്ഥികളില്‍ മാനസികമായ വിവേചനത്തിനും പിരിമുറുക്കങ്ങള്‍ക്കും ഇത് കാരണാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധിപേര്‍ രംഗത്തെത്തിയതോടെ യൂണിഫോം നടപ്പാക്കിയ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കുമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ഉണ്ണിക്കോയ അറിയിച്ചു. പിന്നീട് ഈ തീരുമാനം പിന്‍വലിക്കുന്നതായും സംഭവത്തെ തുടര്‍ന്ന് കുട്ടികള്‍ക്കുണ്ടായ മാനസിക വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രിന്‍സിപ്പല്‍ അബ്ദുള്‍ കരീമും അറിയിച്ചു.

RELATED STORIES
� Infomagic - All Rights Reserved.