യുപിയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷേറിനെ കണ്ടെത്തിയാല്‍ അഞ്ച് ലക്ഷം
March 20,2017 | 03:41:38 pm
Share this on

അലഹബാദ്: യുപി തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ ഒരുക്കിയ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപം നല്‍കുമെന്ന് പോസ്റ്റര്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ രാജ് ബാബര്‍ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റര്‍ ശ്രദ്ധയില്‍പെടുന്നത്. ഇതു മാറ്റാന്‍ ഉടന്‍തന്നെ അദ്ദേഹം നിര്‍ദേശിച്ചു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിനുപിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പ്രശസ്തി നേടിയത്.

മോദിയുടെ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് പ്രശാന്തായിരുന്നു. പിന്നാലെ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനായി തന്ത്രങ്ങളൊരുക്കാന്‍ മോദി വിരുദ്ധ ചേരിയിലെത്തി. തകര്‍പ്പന്‍ വിജയത്തോടെ മഹാസഖ്യം ഇവിടെ അധികാരം പിടിക്കുകയും ചെയ്തു. എന്നാല്‍ യുപിയില്‍ അദ്ദേഹത്തിന് അടിതെറ്റി.

സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി രാജേഷ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങളെ വിഡ്ഢികളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു പ്രശാന്ത്. എതിര്‍പ്പൊന്നും കൂടാതെ കൂടാതെ എല്ലാം ഞങ്ങള്‍ ചെയ്തു; രാജേഷ് പറഞ്ഞു

 

 

RELATED STORIES
� Infomagic - All Rights Reserved.