സൂപ്പര്‍സ്റ്റാര്‍ സൂര്യകാന്തി
September 12,2018 | 11:14:15 am

ഒരു വാര്‍ഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്‍റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെമീറ്റർ വരെ വ്യാസത്തില്‍  കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം.  ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌.

എണ്ണയോടൊപ്പം അമേരിക്കയില്‍ നിന്നും 16ആം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് സൂര്യകാന്തി വിത്തുകൾകൊണ്ടുവന്നു. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടി. നാരുകൾകൂടുതലുള്ളതുകൊണ്ട് പേപ്പര്‍  നിർമ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം.

ലോഹങ്ങള് വലിച്ചെടുക്കാന് കഴിവുള്ള ചെടിയാണ് സൂര്യകാന്തി. ചെര്‍ണോബില്‍ ദുരന്തത്തെത്തുടര്ന്ന് സീഷിയം, സ്ട്രോണ്ഷ്യം എന്നീ ലോഹങ്ങള് കലര്ന്ന ഒരു തടാകത്തില് നിന്ന് അവ നീക്കം ചെയ്യാന് സൂര്യകാന്തിച്ചെടിയേയാണ് ഉപയോഗിച്ചത്. റേഡിയോ ആക്ടീവതയുള്ള ലോഹങ്ങളെ വേരില്‍ക്കൂടി വലിച്ചെടുത്ത് ഇലകളിലും കാണ്ഡങ്ങളിലും സംഭരിക്കുവാനും സൂര്യകാന്തിച്ചെടികള്ക്കു പ്രത്യേക കഴിവാണുള്ളത്. അതിനാല്ത്തന്നെ രാജ്യാന്തര ആണവ നിര്‍മാര്‍ജനത്തിന്‍റെ പ്രതീകമാണ് സൂര്യകാന്തിപ്പൂവ്.  ജപ്പാനിലെ ഫുക്കുഷിമ ആണവനിലയ അപകടത്തെത്തുടര്‍ന്ന് ആ പ്രദേശങ്ങളിലും ചുറ്റുപാടുകളിലും ആവുന്നിടത്തെല്ലാം ജപ്പാനിലെ ആള്‍ക്കാര്‍ ദശലക്ഷക്കണക്കിനു സൂര്യകാന്തിച്ചെടികളാണ് നട്ടുവളര്‍ത്തുന്നത്.

 
� Infomagic- All Rights Reserved.