മുടിയുടെ ആരോഗ്യത്തിന് ഉഴിഞ്ഞ
May 17,2017 | 10:50:18 am
Share this on

ഏറെയൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത നിത്യഹരിത സസ്യമാണ് ഉഴിഞ്ഞ. . ഉഴിഞ്ഞയുടെ സംസ്കൃനാമം ഇന്ദ്രവല്ലരി എന്നാണ്.  കൃഷിചെയ്യാതെ തന്നെ തൊടികളിലും വീട്ടുവളപ്പിലും യഥേഷ്‌ടം വളർന്നുവരും. അഴകും ആരോഗ്യവുമുള്ള മുടി കാംക്ഷിക്കുന്നവർക്ക് ഒരനുഗ്രഹമാണ് ഈ സസ്യം.

പ്രകൃതി നമുക്കായി എല്ലാം ഒരുക്കിത്തന്നിട്ടുണ്ട്. നാം അത് അറിഞ്ഞ് ഉപയോഗിക്കുന്നില്ല. വിപണിയിൽ നിന്ന് വിലകൊടുത്തു വാങ്ങുന്ന ഷാമ്പുവിന്‍റെ ഉപയോഗം പല ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. കുളിക്കുമ്പോൾ താളിയായി ഈ സസ്യം ഉപയോഗിച്ചാൽ മുടിയിലുള്ള അഴുക്കിനെ നീക്കം ചെയ്ത് മുടിവളർച്ച ത്വരിതപ്പെടുത്തും. ഉരലിൽ ഇടിച്ചോ ഉരസിയെടുത്തോ ഉപയോഗിക്കാം.

അമരിയില, കണ്ണുണ്ണി, ഉഴിഞ്ഞ, പച്ചനെല്ലിക്ക ഇവ ഇടിച്ചുപിഴിഞ്ഞ സ്വരസം മൂന്നു ലിറ്റർ, ശുദ്ധമായ വെളിച്ചെണ്ണ ഒരു ലിറ്റർ, അഞ്ജനക്കല്ല്, ഇരട്ടിമധുരം, കുന്നിവേര് ഇവ 15 ഗ്രാം വീതം അരച്ച് കലക്കുക. പശുവിൻ പാൽ, ആട്ടിൻപാൽ, തേങ്ങാപ്പാൽ, എരുമപ്പാൽ 500 മില്ലി ലിറ്റർ വീതം (അരലിറ്റർ) ഒന്നായി കൂട്ടിചേർത്ത് ഓട്ടുരുളിയിൽ അടുപ്പിൽവച്ച് തീ കത്തിച്ച് മൂന്നു ദിവസം കഴിഞ്ഞ് മണൽപാകത്തിന് അരിച്ചെടുക്കുക. ഭരണിയിലോ കുപ്പിയിലോ ഒഴിച്ചുവച്ച് കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മുടിയിൽ തേച്ചുപിടിപ്പിക്കുക.

പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .

RELATED STORIES
� Infomagic - All Rights Reserved.