കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ മൈക്രോസോഫ്റ്റിന്റെ അമേരിക്കന്‍ പങ്കാളി വലോറം
February 12,2018 | 09:06:03 pm

കൊച്ചി: മൈക്രോസോഫ്റ്റിേെന്റ അമേരിക്കന്‍ പങ്കാളിയായ ഡിജിറ്റല്‍ ക്ലൗഡ് സൊലൂഷന്‍സ് കമ്പനി വലോറം കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ ആദ്യ ഇന്ത്യന്‍ ബ്രാഞ്ചാണിത്. സ്മാര്‍ട്ട്‌സിറ്റിയില്‍ 28,000 ചതുരശ്ര അടി സ്ഥലമാണ് കമ്പനി ഏറ്റെടുത്തത്.

280 പേര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്നും പ്രാദേശിക ഐടി പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി മൂന്ന് വര്‍ഷത്തിനകം കമ്പനി വികസിപ്പിക്കുമെന്നും വലോറം ഇന്ത്യന്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് കുര്യന്‍ ജോര്‍ജ് അറിയിച്ചുഐടി സെക്രട്ടറി എം ശിവശങ്കരനാണ് കമ്പനി ഉദ്ഘനം ചെയ്തത്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.