2021ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകട്ടെ, നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും.
January 02,2018 | 01:54:13 pm
Share this on

മന്നത്ത് പത്മനാഭപിളള സാറിന്റെ ജന്മദിനം പൊതു അവധിയാക്കണം എന്നത് അഖിലലോക നായന്മാരുടെയും അഭിലാഷമായിരുന്നുവെന്ന് അഡ്വ: ജയശങ്കര്‍ പറയുന്നു. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴാണ് മന്നംജയന്തി നായന്മാര്‍ക്കു മാത്രം നിയന്ത്രിത അവധിയാക്കിയത്. 2021ല്‍ യുഡിഎഫ് ജയിച്ച് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകട്ടെ, നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ...


ജനുവരി 2.
മന്നം ജയന്തി, പൊതു അവധി

നായര്‍ സമുദായാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും വിമോചനസമര നായകനും ആയിരുന്ന മന്നത്ത് പത്മനാഭപിളള സാറിന്റെ ജന്മദിനം പൊതു അവധിയാക്കണം എന്നത് അഖിലലോക നായന്മാരുടെയും അഭിലാഷമായിരുന്നു.

അച്യുതമേനോനോ പികെ വാസുദേവന്‍ നായരോ ഇകെ നായനാരോ കെ കരുണാകരനോ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇക്കാര്യം പരിഗണിച്ചില്ല. എന്‍ഡിപിക്കു മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും നടന്നില്ല.

2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴാണ് മന്നംജയന്തി നായന്മാര്‍ക്കു മാത്രം നിയന്ത്രിത അവധിയാക്കിയത്. പിന്നെ പൊതു അവധിയാക്കി.

കൂട്ടത്തില്‍, കര്‍ക്കടക വാവിന്റെ അവധി പൂര്‍ണമാക്കി. അയ്യങ്കാളി ജയന്തിക്കും പൊതു അവധി പ്രഖ്യാപിച്ചു. വിശ്വകര്‍മ്മ ജയന്തിയും വൈകുണ്ഠ ജയന്തിയും നിയന്ത്രിത അവധികളാക്കി.

2021ല്‍ യുഡിഎഫ് ജയിച്ച് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകട്ടെ, നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും.

ജനുവരി 2. മന്നം ജയന്തി, പൊതു അവധി നായർ സമുദായാചാര്യനും സാമൂഹിക പരിഷ്കർത്താവും വിമോചനസമര നായകനും ആയിരുന്ന മന്നത്ത് പത്മ...

Posted by Advocate A Jayasankar on Monday, 1 January 2018

RELATED STORIES
� Infomagic - All Rights Reserved.