ഫുഡ് ഇന്‍ഡസ്ട്രിയില്‍ വിപ്ലവം സൃഷ്ടിച്ച് വെസ്റ്റ എന്‍ജിനീയേഴ്‌സ്
September 11,2017 | 11:28:48 am
Share this on

യന്ത്രങ്ങളുടെ വരവ് എല്ലാ മേഖലയിലേയും ജോലി കൂടുതല്‍ എളുപ്പത്തിലാക്കുകയും സമയലാഭം സൃഷ്ടിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഫുഡ് ഇന്‍ഡസ്ട്രിക്ക് ഉപകാരപ്രദമാകുന്ന ഒരു കൂട്ടം യന്ത്രങ്ങള്‍ വിപണിയിലെത്തിച്ചുകൊണ്ടാണ് വെസ്റ്റ് എന്‍ജിനീയേഴ്‌സ് എന്ന സ്ഥാപനം വ്യത്യസ്തമാകുന്നത്.

എറണാകുളം ജില്ലയിലെ ആലുവയില്‍ 2000ലാണ് വെസ്റ്റ ഇന്ജിനീയേഴ്‌സ് എന്ന സ്ഥാപനത്തിന്റെ തുടക്കം. ഫുഡ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ജോലി കൂടുതല്‍ സൗകര്യപ്രദവും സുഗമവുമാക്കുകയാണ് വെസ്റ്റ തങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ.

അതുവരെ ആരും പരീക്ഷിച്ചുനോക്കാത്ത പുതിയൊരു ചപ്പാത്തി മെയ്ക്കിങ് മെഷീനുമായായിരുന്നു ഈ മേഖലയിലേക്കുള്ള വെസ്റ്റയുടെ ആദ്യ ചുവടുവയ്പ്പ്. ഇന്നത് ഇടിയപ്പം മെഷീന്‍, ദോശ മെഷീന്‍, പപ്പടം മെഷീന്‍ തുടങ്ങി അഞ്ചാളം ഉല്‍പ്പന്നങ്ങളിലേക്കു വളര്‍ന്നു. ഓരോ വിഭാഗത്തിലും ഫുള്‍ ഓട്ടോ മാറ്റിക് മെഷീനുകളും സെമി ഓട്ടോമാറ്റിക് മെഷീനുകളും ലഭ്യമാണ്.

സ്വന്തമായി തയ്യാറാക്കിയ ടെക്‌നോളജിയാണ് ഓരോ മെഷീന്റെയും നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 1200ഓളം ഉപഭോക്താക്കളാണ് ഇന്ന് വെസ്റ്റ എന്‍ജിനീയേഴ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിനും ഫുഡ് ഇന്‍ഡസ്ട്രിയിലെ തങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ എല്ലായിപ്പോഴും ലഭ്യമാക്കുന്നു എന്നതാണ് തങ്ങളുടെ വിയജരഹസ്യമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. എംആര്‍എഫ്, എലൈറ്റ്, ശ്രീധരീയം, സിപിസിഎല്‍,

ഇന്ത്യൻ ആർമി, കേരള പ്രിസൺസ് കിംസ് തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളാണ് വെസ്റ്റ എന്‍ജിനീയേഴ്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ഉപയോഗിച്ചുവരുന്നുണ്ട്.

 

CONTACT
VESTA ENGINEERS
Plot No-1/298-R,
I.D.A, Erumathala P.O,
Aluva – 5, KERALA.

Call :- 9388010095, 9447213269, 0484-2836288, 3249653.

E-mail :- vestaengineers@gmail.com

Web :http://www.vestaengineers.net

RELATED STORIES
� Infomagic - All Rights Reserved.