ഫഹദിന് നായികയായി വിജയ് സേതുപതി! പെണ്‍വേഷത്തില്‍ തകര്‍ക്കുന്ന താരത്തെ കാണാം...
September 13,2017 | 05:15:59 pm
Share this on

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഫഹദ് ഫാസിലിനോടൊപ്പം സ്ത്രീവേഷത്തില്‍ തകര്‍ത്തഭിനയിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പര്‍ ഡീലക്സ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് വിജയ് സ്ത്രീ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ശില്‍പ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

ചുവന്ന സാരിയും മാലയും കമ്മലും അതിനൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ച വിജയുടെ ചിത്രങ്ങള്‍ പുറത്ത് വന്നു. ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിക്രം വേദ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതിയെ മലയാളികള്‍ക്ക് പരിചയം. 

Related image

Related image

Image result for vijay sethupathi super deluxe

RELATED STORIES
� Infomagic - All Rights Reserved.