കോഹ്​ലി-അനുഷ്ക വിവാഹം ഇറ്റലിയിൽ
December 07,2017 | 11:01:04 am
Share this on

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്​​ലി​യും ബോ​ളി​വു​ഡ് ന​ടി അ​നു​ഷ്ക ശ​ര്‍മ​യും ഇ​റ്റ​ലി​യി​ല്‍ വി​വാ​ഹി​ത​രാ​കു​മെ​ന്ന് റി​പ്പോ​ര്‍ട്ട്. ശ​നി മു​ത​ൽ ചൊ​വ്വ​വ​രെ  ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പ​െ​ങ്ക​ടു​ക്കു​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​ണ് വി​വാ​ഹം. എ​ന്നാ​ല്‍, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്ക്​ ക്ഷ​ണ​മി​ല്ല. ഇ​വ​ർ​ക്കാ​യി അ​ടു​ത്ത 21ന് ​മും​ബൈ​യി​ല്‍ വി​രു​ന്നൊ​രു​ക്കും.

അ​തേ​സ​മ​യം, വി​വാ​ഹ​കാ​ര്യം അ​നു​ഷ്​​ക​യു​ടെ ഒാ​ഫി​സ്​​നി​ഷേ​ധി​ച്ചു. ന​ടി കു​റ​ച്ചു​നാ​ള​ത്തേ​ക്ക് സി​നി​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് മാ​റി​നി​ല്‍ക്കു​മെ​ന്നാ​ണ്​ പി.​ആ​ർ ഒാ​ഫി​സ​റു​ടെ വി​ശ​ദീ​ക​ര​ണം. പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തു​ട​ങ്ങി​യ ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ഇ​വ​രു​ടെ വി​വാ​ഹം സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.

RELATED STORIES
� Infomagic - All Rights Reserved.