രാമഭക്തര്‍ കാവിക്കൊടിയല്ല ചെങ്കൊടിയാണ് ആവേശത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ടത്...വിശ്വഭദ്രാനന്ദ ശക്തിബോധി
July 17,2017 | 04:23:46 pm
Share this on

 

ശ്രീരാമന്‍ ഏന്തിയിരുന്നത് ചെങ്കൊടിയായിരുന്നുവെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി. മലയാള മാസമായ കര്‍ക്കടകത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിശ്വഭദ്രാനന്ദ ബോധി ഇക്കാര്യം പറയുന്നത്. ശ്രീരാമന്‍ ഏന്തിയിരുന്നത് ചെങ്കൊടിയാണ്; കാവിക്കൊടിയല്ല എന്നു അദ്ധ്യാത്മരാമായണം വ്യക്തമാക്കുന്നു. അദ്ധ്യാത്മ രാമായണത്തിലെ ഒന്നാം അദ്ധ്യായമായ ബാലകാണ്ഡത്തില്‍ 1478ാം വരിയിലാണ് ശ്രീരാമന്റേത് ചെങ്കൊടിക്കൂറയാണെന്നു പ്രസ്താവ്യമുളളതെന്നും അദ്ദേഹം പറയുന്നു.

വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം

ചെങ്കൊടിയേന്തിയ രാമന്‍ ശ്രീരാമന്‍ ഏന്തിയിരുന്നത് ചെങ്കൊടിയാണ്; കാവിക്കൊടിയല്ല എന്നു അദ്ധ്യാത്മരാമായണം വ്യക്തമാക്കുന്നു. അദ്ധ്യാത്മ രാമായണത്തിലെ ഒന്നാം അദ്ധ്യായമായ ബാലകാണ്ഡത്തില്‍ 1478 ആം വരിയിലാണ് ശ്രീരാമന്റേത് ചെങ്കൊടിക്കൂറയാണെന്നു പ്രസ്താവ്യമുളളത്. '' ചെങ്കൊടിക്കൂറകള്‍കൊണ്ടങ്കിത ധ്വജങ്ങളും കുങ്കുമമലയജകസ്തൂരി ഗന്ധത്തോടും'' കൂടിയാണ് സീതാസ്വയംവരം കഴിഞ്ഞു രാമന്‍ അയോധ്യയിലേക്ക് മടങ്ങുന്നതെന്നു എഴുത്തച്ഛന്‍ എഴുതുന്നു..അതിനാല്‍ അദ്ധ്യാത്മരാമായണം വായിക്കുന്ന രാമഭക്തര്‍ കാവിക്കൊടിയല്ല ചെങ്കൊടിയാണ് ആവേശത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ടത്...

 

RELATED STORIES
� Infomagic - All Rights Reserved.