വിവേക് തന്‍ഖ ഒരേ സമയം എം.പിയും അഭിഭാഷകനുമാവുമ്പോള്‍...
November 14,2017 | 08:01:10 am
Share this on

ഇടത് സഹയാത്രികനും ചിന്തകനുമായ ഡോ: ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ...

തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ്സ് എം.പി വിവേക് തന്‍ഖ കോടതിയില്‍ കേസ് വാദിക്കുമെന്നു കേള്‍ക്കുന്നു. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പക്ഷംചേരല്‍ തന്നെയാണിത്. താന്‍ എം പിയുമാണ് അഭിഭാഷകനുമാണ് എന്ന വിവേകിന്റെ വാദത്തില്‍ കഴമ്പില്ല. സത്യസന്ധതയുമില്ല.
ഒരു പാര്‍ലമെന്റംഗത്തിന് ജീവിക്കാനും പൊതുപ്രവര്‍ത്തനം നടത്താനും തീരെ മോശമല്ലാത്ത തുക ജനങ്ങള്‍ ചെലവഴിക്കുന്നുണ്ട്. അയാളുടെ പ്രാഥമിക ചുമതല നമ്മുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തലാണ്. അതല്ല തനിക്ക് മറ്റ് ഉത്തരവാദിത്തങ്ങളാണ് പ്രധാനമെന്ന് തോന്നുന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത് എം പി സ്ഥാനം രാജി വെയ്ക്കുകയാണ്.
എം പിയായിരിക്കെ വിവേക് തന്‍ഖ ചെയ്യുന്ന ഇത്തരം ഹീനകൃത്യങ്ങളുടെ ഉത്തരവാദിത്തം അയാളുടെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റേതുമാണ്. ആ കൃത്യത്തിന്റെ കുറ്റമൊഴിയണമെങ്കില്‍ വിവേകിനെ കോണ്‍ഗ്രസ്സില്‍നിന്നു പുറത്താക്കണം. പാര്‍ലമെന്റിലെ വിപ്പുപോലൊന്ന് ജനങ്ങള്‍ക്കിടയിലും നിയന്ത്രിക്കുന്നുവെന്ന് അറിയാത്ത ഇദ്ദേഹം രാഷ്ട്രീയലോകത്തിന് അപമാനമാണ്. ഫലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ണായക ഘട്ടത്തില്‍ തോമസ് ചാണ്ടിക്കു സഹായവുമായി എത്തിയിരിക്കുന്നു എന്നേ കരുതാനാവൂ. ഇനി സമരക്കെട്ടുകാഴ്ച്ചകള്‍ നിര്‍ത്തി തോമസ്ചാണ്ടിക്കു സ്തുതി പാടുന്നതാവും പടയൊരുക്കക്കാര്‍ക്കു നല്ലത്.
ആസാദ്
13 നവംബര്‍ 2017

 

RELATED STORIES
� Infomagic - All Rights Reserved.