വിവോ V7 ബ്ലൂ വേരിയന്‍റ് പുറത്തിറക്കി
November 11,2017 | 10:52:56 am
Share this on

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ V7 സെല്‍ഫി സ്മാര്‍ട്ട്ഫോണ്‍ ബ്ലൂ വേരിയന്‍റ്പുറത്തിറക്കി. എനര്‍ജറ്റിക് ബ്ലൂ എന്ന പേരിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നത്. നവംബര്‍ 10 ന് ഈ സ്മാര്‍ട്ട്ഫോണിന്‍റെ പ്രീബുക്കിങ് ആരംഭിക്കും. ആമസോണ്‍ വഴിയാണ് വില്പനയൊരുക്കിയിരിക്കുന്നത്. 24MP ഫ്രണ്ട് ക്യാമറയാണ് ഈ സ്മാര്‍ട്ട്ഫോണിന്‍റെ പ്രധാന ഹൈലേറ്റ്.

21,990 രൂപയാണ് വിപണിവില. ഫുള്‍ വ്യൂ ഡിസ്പ്ലെയില്‍ അവതരിക്കുന്ന വിവോയുടെ ആദ്യ സ്മാര്‍ട്ട് ഫോണാണിത്. സെപ്തംബറില്‍ ഈ സ്മാര്‍ട്ട്ഫോണിന്‍റെ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് വേരിയന്‍റുകളെ വിപണിയിലെത്തിച്ചിരുന്നു. 5.99 ഇഞ്ച് ഡിസ്പ്ലെ, 4GB റാം, 64GB സ്റ്റോറേജ്, ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍, 24MP ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 3225 mAh ബാറ്ററിയാണ് ഫോണില്‍ ഉള്ളത്. 4 ജി വോള്‍ട്ട, വൈ ഫൈ, ഡ്യുവല്‍ സിം, ബ്ലൂട്ടൂത്, ജിപിഎസ്/എ- ജിപിഎസ് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

RELATED STORIES
� Infomagic - All Rights Reserved.