1.20 ലക്ഷം കോടി കടത്തിൽ; ഐഡിയയും വോഡഫോണും തൊഴിലാളികളെ പിരിച്ച് വിടും
April 16,2018 | 10:50:51 am

ഐഡിയയും വോഡഫോണും ലയിക്കുന്നതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നു. എന്നാല്‍ ജിയോയുടെ വരവോട് കൂടിയുണ്ടായ ഭീമന്‍ നഷ്ടങ്ങള്‍ വീണ്ടും ഇരു കമ്പിനികളെയും പ്രതിസന്ധിയിലാഴ്തിയിരിക്കുകയാണ്. 19,000 കോടി രൂപ കുടിശിക സര്‍ക്കാരിന് നൽകിയിട്ട് മാത്രം ലയിച്ചാൽ മതിയെന്ന് ടെലികോം മന്ത്രാലയം അറിയിച്ചതാണ് പ്രതിസന്ധിയിലാക്കിയത്. 

റിലയൻസ് ജിയോ വന്നതോടെ താരീഫ് നിരക്കുകൾ കുത്തനെ വെട്ടിക്കുറയ്ക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഡിയ–വോഡഫോൺ കമ്പനികളുടെ നഷ്ടം 1.20 ലക്ഷം കോടി രൂപയാണെന്നാണ്.  ഇതിനിടെ വോഡഫോൺ, ഐഡിയ കമ്പനികൾ അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. നിലവിൽ രണ്ടു കമ്പനികളിലുമായി 21,000 ൽ കൂടുതൽ ജീവനക്കാരുണ്ട്. അടുത്ത മാസങ്ങളിൽ തന്നെ ജീവനക്കാരെ പിരിച്ചുവിടൽ തുടങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ടെലികോം മേഖലയിൽ കുറഞ്ഞത് 75,000 പേര്‍ക്ക് ജോലി നഷ്ടമായി. ഈ വർഷം ജീവനക്കാർക്ക് ശമ്പളവർധനയില്ലെന്നുമാണ് മറ്റൊരു റിപ്പോർട്ട്. ജിയോ ഒഴികെയുള്ള ടെലികോം കമ്പനികളിലെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കില്ല, കൂടാതെ ബോണസ് 50 ശതമാനം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു കഴിഞ്ഞു. ടെലികോം മേഖലയിലെ 30 മുതല്‍ 40 ശതമാനം ജീവനക്കാരെ വരെ പുതിയ പ്രതിസന്ധി ബാധിക്കുമെന്നാണ് അറിയുന്നത്.

ഒന്നര വര്‍ഷം മുൻപ് ടെലികോം മേഖലിയിലുണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളില്‍ 25 ശതമാനത്തിനും ഇപ്പോള്‍ ജോലി നഷ്ടമായെന്നാണ് കണക്കുകള്‍ പറയുന്നത്. പിരിച്ചുവിടപ്പെട്ടവരില്‍ 25-30 ശതമാനവും മിഡില്‍ ലെവല്‍ മാനേജര്‍മാരാണ്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.