യൂറോപ്പ് യാത്രക്കാര്‍ക്ക് വോഡഫോണിന്‍റെ തകര്‍പ്പന്‍ റോമിങ് പാക്കേജ്
September 13,2017 | 07:53:35 pm
Share this on

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്കായി അണ്‍ലിമിറ്റഡ് ഇന്റര്‍നാഷണല്‍ റോമിങ് പായ്ക്ക് അവതരിപ്പിച്ചു.  വോഡഫോണ്‍ ഐറോം ഫ്രീ എന്നാണ് പുതിയ പായ്ക്കിന്‍റെ പേര്.

യുകെ, ജര്‍മനി, സ്പെയിന്‍, ഇറ്റലി, നെതര്‍ലണ്ട്സ്, ടര്‍ക്കി, ഗ്രീസ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ളിക്ക്, റോമേനിയ, ഹംഗറി, മാള്‍ട്ട, അല്‍ബേനിയ എന്നിങ്ങനെ ഏത് യൂറോപ്യന്‍ രാജ്യത്തും ഉപയോഗിക്കാവുന്നതാണ് പുതിയ പായ്ക്ക്. ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകുംവിധമാണ് നിരക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പ് കൂടാതെ യുഎസ്‌എ, യുഎഇ, സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലും ഈ പായ്ക്ക് പരിധിയില്ലാത്ത കോളിനും ഡാറ്റയ്ക്കും ഉപയോഗിക്കാം. 18 രാജ്യങ്ങളാണ് പരിധിയില്ലാത്ത ഈ പായ്ക്കിനു കീഴില്‍ വരുന്നത്. പല നിരക്കുകളില്‍ ഈ പായ്ക്ക് ലഭ്യമാണ്.

RELATED STORIES
� Infomagic - All Rights Reserved.