ഐഡിയയുമായുള്ള ലയനം; കൊമേഷ്യല്‍ ടീമിനെ മാറ്റാനൊരുങ്ങി വോഡാഫോണ്‍
August 12,2017 | 04:04:38 pm

ഐഡിയ സെല്ലുലാറുമായുള്ള ലയന പൂര്‍ത്തീകരണത്തിനു മുന്‍പായി കമ്പനിയുടെ കൊമേഷ്യല്‍ ടീമിന്റെ ഘടനയില്‍ മാറ്റം വരുത്തുന്നതിനൊപ്പം റിപ്പോര്‍ട്ടിങ് സ്ട്രക്ചറിനും മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് വോഡാഫോണ്‍ ഇന്ത്യ.

രാജ്യത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ ഓപ്പറേറ്റര്‍മാരായ വോഡാഫോണിന്റെ മുന്‍ ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ സന്ദീപ് കത്താരിയ സ്ഥാപനം വിട്ടതിനു ശേഷം പുതിയൊരാളെ ഇതുവരെ നിയമിച്ചിട്ടില്ല. അതിനു പകരമായി ചില ടീം അംഗങ്ങളോട് ബലേഷ് ശര്‍മ്മയുടെ ഓപ്പറേറ്റിങ് ഓഫീസില്‍ നേരിട്ട് റിപ്പോര്‍ട്ടുകള്‍ അറിയിക്കാനാണ് ക്മ്പനി വ്യക്തമാക്കിയിരിക്കുന്നത്.

റീട്ടെയില്‍-ഡിജിറ്റല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിരുന്ന കവിതാ നായരാണ് ഇപ്പോള്‍ അസോസിയേറ്റ് ഡയറക്ടര്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കസ്റ്റമര്‍ സര്‍വീസ്, റീട്ടെയില്‍, ഡിജിറ്റല്‍ എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

RELATED STORIES
� Infomagic - All Rights Reserved.