സെൻകുമാറി​​നെതിരെ ​ വനിതാ കമ്മീഷനെ സമീപിക്കും:​ ഡബ്ല്യൂസിസി
July 16,2017 | 07:50:36 pm
Share this on

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട്​ മുൻ ഡിജിപി ടി പി സെൻകുമാർ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ അപകീർത്തികരമായ പരാമര്‍ശം നടത്തിയെന്ന് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്.  അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ സഹപ്രവർത്തകയെയും ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. മുൻ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത പരാമർശത്തെ അങ്ങേയറ്റം അപലപിക്കുന്നു. പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷനെ സമീപിക്കുമെന്നും വനിതാ കൂട്ടായ്മ വ്യക്തമാക്കി. 

ഒരു ഭാഗത്ത് പൊലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പോലീസ് സേനക്ക് തന്നെ അപമാനമാണ്. അതിക്രമത്തെ സധൈര്യം അതിജീവിച്ച സഹപ്രവര്‍ത്തകയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് മാധ്യമങ്ങളോടും ഡബ്ലുസിസി അഭ്യര്‍ഥിച്ചു.

RELATED STORIES
� Infomagic - All Rights Reserved.