പാസ്വേര്‍ഡുകള്‍ക്കു പകരം പുതിയ ടെക്നോളജി വരുന്നു
April 16,2018 | 06:37:12 am

പാസ്വേര്‍ഡുകളുടെ കാലം അവസാനിപ്പിച്ച്‌ 'വെബ് ഓതന്‍റിക്കേഷന്‍സ്റ്റാന്‍ഡേര്‍ഡ്' (WAS) എന്ന പുതിയ രീതി രംഗത്ത് എത്തുന്നു. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്‌ഫോണ്‍ ഫിങ്കര്‍പ്രിന്‍റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി. ഫിഡോ, വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (ഡബ്ല്യൂ3സി) വെബ് സ്റ്റാന്‍റേര്‍ഡ്ബോഡികളാണ് പുതിയ പാസ് വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്.

ഇനി ഒന്നിലധികം പാസ്വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം, തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവ ഉപയോഗിച്ചോആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നതാണ് പുതിയ സംവിധാനം. കൂടാതെ, ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസവുമാണ്.

അതായത് ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്‍റെ യൂസര്‍ നെയിം നല്‍കുമ്പോള്‍ നിങ്ങളുടെ ഫോണില്‍ ഒരു അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്‍റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്‌സൈറ്റ് ലോഗിന്‍ ആവും. നിങ്ങള്‍ ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്‍റിക്കേഷന്‍ടോക്കന്‍ മാറിക്കൊണ്ടിരിക്കും.

ഇങ്ങനെ ഒന്നിധികം മാര്‍ഗങ്ങള്‍ ഒന്നിച്ച്‌ ചേര്‍ക്കുന്ന രീതിയാണ് പുതിയ സംവിധാനം. ഇപ്പോള്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മോസില്ല തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ സേവനം നല്‍കിവരുന്നുണ്ട്. ആളുകളുടെ സ്വകാര്യ വിവരങ്ങളുള്‍പ്പടെ അസംഖ്യം വിവരങ്ങള്‍ കുമിഞ്ഞുകൂടുന്ന വെര്‍ച്വല്‍ ലോകത്ത്, ആ വിവരങ്ങള്‍ സംരക്ഷിക്കാന്‍കൂടുതല്‍ ഉറപ്പുള്ള വഴികള്‍ സ്വീകരിക്കേണ്ടത് ആവശ്യകതയാണ്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.