വൈദ്യുത ബസുകള്‍ വാങ്ങാന്‍ ലോകബാങ്ക് സഹായം തേടി ബംഗാള്‍
December 01,2017 | 04:10:39 pm
Share this on

വൈദ്യുത ബസ്സുകള്‍ക്ക് സാമ്പത്തിക സഹായം തേടി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ലോകബാങ്കിനെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി സുവേന്ദു അധികാരി ഇക്കാര്യം വ്യക്തമാക്കിയത്. കൊല്‍ക്കത്ത, ആസന്‍സോള്‍, ദുര്‍ഗാപൂര്‍ നഗരങ്ങളിലെ സര്‍വീസിനായി 130 വൈദ്യുത ബസ്സുകള്‍ വാങ്ങാനാണു സംസ്ഥാനം ലോക ബാങ്ക് സഹായം തേടുന്നത്. ഓരോ ബസ്സിനും ഏഴു ലക്ഷം രൂപ വീതം സബ്സിഡി അനുവദിക്കാമെന്നാണു ലോക ബാങ്കിന്റെ വാഗ്ദാനമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇതിനായി ലോക ബാങ്കുമായി ബംഗാള്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്.
പുതിയ വൈദ്യുത ബസ്സുകളില്‍ 100 എണ്ണം തലസ്ഥാന നഗരമായ കൊല്‍ക്കത്തയിലാണു സര്‍വീസ് നടത്തുക. അവശേഷിക്കുന്ന 30 ബസ്സുകള്‍ ദുര്‍ഗാപൂരിനും ആസന്‍സോളിനും അനുവദിക്കും. ബസ്സുകള്‍ ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം മൂന്നു നഗരങ്ങളിലെയും ഡിപ്പോകളില്‍ ലഭ്യമാക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ഓടാന്‍ ബസ്സുകള്‍ക്കു കഴിയുമെന്നാണു പ്രതീക്ഷ.

RELATED STORIES
� Infomagic - All Rights Reserved.