വനിതാ ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 165 റൺസ് വിജയലക്ഷ്യം
February 13,2018 | 07:12:24 pm
Share this on

പൊച്ചെഫ്സ്ട്രൂം : ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്ക് 165 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 38 റൺസെടുത്ത ഡി വാൻ നീകേർക്കാണ് ആതിഥേയരുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച് ഏഴു പന്തിൽ നാലു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 32 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രിയോണിന്റെ ഇന്നിങ്സും ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ ശ്രദ്ധേയമായി. ഇന്ത്യയ്ക്കായി അനൂജ പട്ടേൽ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ ലിസേൽ ലീയും നീകേർക്കും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 26 റൺസ്. ലീയെ പാണ്ഡെ പുറത്താക്കിയശേഷം സുനേ ലൂസിനെ കൂട്ടുപിടിച്ച് നീകേർക്ക് സ്കോറുയർത്തി. 18 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 19 റൺസായിരുന്നു ലീയുടെ സമ്പാദ്യം.

ലൂസ് 13 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 18 റൺസെടുത്തു. ഡുപ്രീസ് (27 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 31), ഡി ക്ലേർക്ക് (25 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ പുറത്താകാതെ 23), ട്രിയോൺ (ഏഴു പന്തിൽ നാലു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ പുറത്താകാെ 32) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

RELATED STORIES
� Infomagic - All Rights Reserved.