രോഗങ്ങളും വേദനകളും തനിച്ചാക്കിയ ജീവിതത്തില്‍ മുന്‍കാല നടി വാസന്തിക്ക് കൈത്താങ്ങായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്
October 11,2017 | 06:01:00 pm
Share this on

മലയാളത്തിലെ മുന്‍കാല നടി തൊടുപുഴ വാസന്തിക്ക് കൈത്താങ്ങുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി). രോഗങ്ങള്‍ മൂലം ദയനീയാവസ്ഥയില്‍ കഴിയുന്ന വാസന്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വാസന്തിക്ക് സഹായവുമായി വനിതാ കൂട്ടായ്മയെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഡബ്ല്യൂസിസി പ്രവര്‍ത്തകര്‍ ഇക്കാര്യം പങ്കുവെച്ചത്.

രോഗങ്ങളുടെയും വേദനകളുടെയും നാളുകള്‍ വാസന്തിയെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നുവെന്നും, ഡബ്ല്യൂസിസി തങ്ങള്‍ക്ക് കഴിയുന്ന സഹായകവുമായി അവര്‍ക്ക് ഒപ്പം തീര്‍ച്ചയായും ഉണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഒപ്പം സിനിമാപ്രേമികളുടെ സഹായവും അഭ്യര്‍ത്ഥിക്കുന്നു. വാസന്തിയ്ക്കായി തുടങ്ങിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലാണ് വാസന്തി ഇപ്പോള്‍. പ്രമേഹരോഗം ബാധിച്ചതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് വലതു കാല്‍ മുറിച്ചുമാറ്റിയിരുന്നു. തുടര്‍ചികിത്സ നടത്താന്‍ ലക്ഷക്കണക്കിന് രൂപ ആവശ്യമുണ്ട്. അമ്മയില്‍ നിന്ന് ലഭിച്ചിരുന്ന പെന്‍ഷന്‍ മുടങ്ങിപ്പോയെന്നും നിരവധി തവണ സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നും വാസന്തി പറഞ്ഞിരുന്നു. 

ഡബ്ല്യൂസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്-

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ മാത്രം പരിചയപ്പെട്ടവര്‍ തൊടുപുഴ വാസന്തിയെ ഇന്നു കണ്ടാല്‍ അത്രവേഗം തിരിച്ചറിയണമെന്നില്ല. രോഗങ്ങളുടെയും വേദനകളുടെയും നാളുകള്‍ അവരെ വല്ലാതെ തനിച്ചാക്കിയിരിക്കുന്നു.

പ്രമേഹം മൂര്‍ച്ഛിച്ച്‌ വലതുകാല്‍ മുറിച്ചുമാറ്റി. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച്‌ വീണ്ടും രോഗനാളുകള്‍. 20 റേഡിയേഷന്‍ കഴിഞ്ഞു. കീമോതെറപ്പി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, പണമില്ല. വൃക്കകളിലൊന്നു തകരാറിലാണ്. കേള്‍വിക്കുറവുമുണ്ട്. തുടര്‍ചികിത്സ നടത്താന്‍ കുറഞ്ഞത് ഏഴുലക്ഷം രൂപ വേണം.

2007 വരെ ദിവസം രണ്ടോ അതിലധികമോ ചിത്രങ്ങളില്‍ അഭിനയിച്ച അഭിനേത്രിയാണു വാസന്തി. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചിട അകന്നു നിന്നു. മൂന്നു വര്‍ഷത്തിനു ശേഷം സിനിമയിലേക്കു തിരികെ എത്തുമ്ബോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിതനായി. 2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. ഹൃദയത്തെയും കണ്ണിനെയുമൊക്കെ അലട്ടിയ രോഗങ്ങള്‍ സിനിമാജീവിതത്തെ മുറിച്ചുമാറ്റി.

സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വരമണി നാട്യാലയം നൃത്തവിദ്യാലയം തുടങ്ങി. രണ്ടുവര്‍ഷം മുന്‍പ് അതു പൂട്ടി. ചോര്‍ന്നൊലിക്കുന്ന വീടും തീരാനോവുകളും മാത്രമാണു വാസന്തിയുടെ സമ്ബാദ്യം. നല്ലൊരു കാലം മലയാള സിനിമയില്‍ മനസ്സര്‍പ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങള്‍ കാണാതിരുന്നുകൂട. WCC ഞങ്ങള്‍ക്ക് കഴിയുന്ന സഹായകവുമായി അവര്‍ക്ക് ഒപ്പം തീര്‍ച്ചയായും ഉണ്ട്. ഒപ്പം സിനിമാപ്രേമികളായ നിങ്ങളും ഉണ്ടാവണം.

സഹായങ്ങള്‍ അയക്കേണ്ടത്:

Mrs Vasanthi P, 
Acct No. 11210100032566, 
Bank & Branch : Federal Bank, Thodupuzha 
IFSC - FDRL0001121,

 

RELATED STORIES
� Infomagic - All Rights Reserved.