6ജിബി റാംമ്മില്‍ ഷവോമി mi 7 എത്തുന്നു
December 07,2017 | 12:08:56 pm
Share this on

ഷവോമിയുടെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയില്‍ എത്തുന്നു . Xiaomi Mi 7 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയുംകാത്തിരിക്കുന്നത് . എല്ലാം മികച്ച സവിശേഷതകള്‍ തന്നെയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

6.01ഇഞ്ചിന്‍റെ  OLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് .കൂടാതെ ഇതിന്റെ ഡിസ്പ്ലേ 18:9 റെഷിയോ ആണ് എന്നാണ് സൂചനകള്‍ .Snapdragon 845 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .കൂടാതെ ഇതിനു 6ജിബിയുടെ റാം ആണ് നല്‍കിയിരിക്കുന്നത് .

ഇതിന്‍റെ  പ്രധാന സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്‍റെ  ഡ്യൂവല്‍ ക്യാമറ തന്നെയാണ് .16 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ (f/1.7 aperture) ക്യാമെറകളാണ് ഇതിനുള്ളത് .ഇത് വിപണിയില്‍ അടുത്തവര്‍ഷം ആദ്യം പ്രതീക്ഷിക്കാം .

ഇതിന്‍റെ വിലയെക്കുറിച്ചുപറയുകയാണെങ്കില്‍ ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകള്‍ .വണ്‍ പ്ലസിന്‍റെ ഏറ്റവും പുതിയ മോഡലായ 5Tയ്ക്ക് ഒരു എതിരാളി എന്നുപറയേണ്ടിവരും .

RELATED STORIES
� Infomagic - All Rights Reserved.