ഷവോമി എംഐ മിക്സ് 2 വൈകാതെ ഇന്ത്യയിലെത്തും
September 13,2017 | 12:19:21 pm
Share this on

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ എംഐ മിക്സ് 2 വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്‍റും ഷവോമി ഇന്ത്യയുടെ തലവനുമായ മനു ജെയ്ന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എംഐ മിക്സ് 2, എംഐ നോട്ട് 3 എന്നീ സ്മാര്‍ട്ഫോണുകള്‍ ഷവോമി ബീജിങില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്.

ഐഫോണും സാംസങ് തങ്ങളുടെ ഹൈ എന്‍ഡ് സ്മാര്‍ട്ഫോണുകള്‍ ഉടന്‍ ഇന്തന്‍ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഷവോമിയും എംഐ മിക്സ് ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ചുറ്റു ഫ്രെയിമുകളില്ലാതെ (Bezel Less) മുഴുനീള സ്ക്രീനുമായാണ് ഷവോമി എംഐ മിക്സ് 2 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 5.99 ഇഞ്ചിന്‍റെ ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസറില്‍ 6ജിബി 8 ജിബി, റാം ഓപ്ഷനുകളിലായാണ് ഫോണ്‍ പുറത്തിറങ്ങുക.

6 ജിബി റാമുള്ള എംഐ മിക്സ് 2 പതിപ്പിന് 64ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ടായിരിക്കും. കൂടാതെ സെറാമിക് യുനിബോഡി രൂപകല്‍പനയോടെ 8 ജിബി റാമിന്‍റേയും 128 ജിബി സ്റ്റോറേജിന്‍റെയും ഒരു സ്പെഷ്യല്‍ എഡിഷന്‍ ഫോണും ഷവോമി പുറത്തിറക്കും.

4 ആക്സിസ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 12 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിനുള്ളത്. 5 മെഗാപിക്സലിന്‍റെയാണ് സെല്‍ഫി ക്യാമറ. 3400 മില്ലി ആമ്പിയര്‍ ബാറ്ററിയാണ് ഫോണിനുള്ളത്. പിന്നിലായി ഫിങ്കര്‍പ്രിന്‍റ് സെന്‍സറും ഉണ്ട്.

ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1.2 നെ അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ യുസര്‍ ഇന്‍റര്‍ഫേസ് പതിപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍ 3200 യുവാനാണ് ( ഏകദേശം 32,000 രൂപ) 6ജിബി റാം- 64 ജിബി സ്റ്റോറേജ് പതിപ്പിന് വില. 6ജിബി റാം - 128ജിബി സ്റ്റോറേജ് വാരിയന്‍റിന് 3599 യുവാനും ( ഏകദേശം 35000 രൂപ) 256 ജിബി സ്റ്റോറേജിന് 3999 യുവാനും (ഏകദേശം 39000 രൂപ) ആണ് വില. എംഐ മിക്സ് 2 സ്പെഷ്യല്‍ എഡിഷന് 4699 യുവാനാണ് (45000 രൂപ) യുമാണ് വില.

RELATED STORIES
� Infomagic - All Rights Reserved.