യോഗി ആദിത്യനാഥിന്റെ ആദ്യ ദിനത്തില്‍ പൂട്ടിച്ചത് രണ്ട് അറവ് ശാലകള്‍
March 20,2017 | 08:14:57 pm
Share this on

അലബഹാദ്: അധികാരത്തില്‍ വന്ന ആദ്യ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂട്ടിച്ചത് രണ്ട് അറവുശാലകള്‍. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും അറവുശാലകള്‍ അടച്ചു പൂട്ടുമെന്നുമുള്‍പ്പെടെയുള്ള ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉടന്‍ തന്നെ നടപ്പിലാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്. സര്‍ക്കാര്‍ വക്താക്കളിലൂടെയല്ലാതെ പൊതു വിഷയങ്ങളില്‍ പ്രതികരിക്കരുതെന്നും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വേര്‍തിരിവുകളില്ലാതെ സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും വേണ്ടി സേവനം നടത്തുന്ന സര്‍ക്കാരായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അറവ് ശാലകള്‍ പൂട്ടുന്നതിന്റെ ആദ്യ പടിയായി അലഹബാദിലെ രണ്ട് കശാപ്പ് ശാലകള്‍ അടച്ച് പൂട്ടി.ഇവ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. അറവുശാലാ നിരോധനത്തിനായി നേരത്തെ മുതല്‍ ശബ്ദം ഉയര്‍ത്തുന്നയാളാണ് യോഗി.

 

RELATED STORIES
� Infomagic - All Rights Reserved.