യുവ ബിസിനസ് ലീഡർമാരിൽ 5 ഇന്ത്യക്കാർ
March 18,2017 | 01:16:12 pm
Share this on

വേൾഡ് എക്കോണമിക് ഫോറം തയ്യാറാക്കിയ 100 യുവ ബിസിനസ് ലീഡർമാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് അഞ്ചു പേർ സ്ഥാനം പിടിച്ചു. പെയ് ടിഎം സ്ഥാപകനും സി. ഇ. ഓ യുമായ വിജയ് ശേഖർ ശർമ്മ, താമര ഹോസ്പിറ്റാലിറ്റി സ്ഥാപകയും, ഇൻഫോസിസ് സ്ഥാപകരിൽ പ്രമുഖനായ എസ് . ഡി ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാൽ എന്നിവരാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ചവരിൽ പ്രമുഖർ.

മൊബൈൽ ഫോൺ ആപ്പ് കമ്പനിയായ ബ്ലിപ്പറിന്റെ ഉടമ അംബരീഷ് മിത്ര, ഫോർചുൻ ഇന്ത്യ എഡിറ്റർ ഹിന്ദോൾ സെൻഗുപ്‌ത, സ്വാനിറ്റി ഇനിഷ്യറ്റീവ് സ്ഥാപകയും സി.ഇ.ഒയുമായ റീഥ്വിക ഭട്ടാചാര്യ അഗർവാൾ എന്നിവരും 100 യുവ ബിസിനസ് ലീഡർമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിൽ നിന്നും പട്ടികയിൽ സ്ഥാനം നേടിയ 9 പേരിൽ അഞ്ചു പേരും ഇന്ത്യക്കാരാണ് . ബിസിനസ് രംഗത്ത് മികച്ച നേട്ടമാണ് കൈവരിച്ച 40 വയസിൽ താഴെ പ്രായമുള്ളവരെയാണ് ഇതിനു പരിഗണിക്കുന്നത്.

RELATED STORIES
� Infomagic - All Rights Reserved.