സൊമാറ്റോയും റാന്‍സംവേര്‍ അക്രമണത്തിന് ഇര
May 19,2017 | 08:07:55 am
Share this on

രാജ്യ വ്യാപകമായിക്കൊണ്ടിരിക്കുന്ന റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിന്റെ കെടുതികള്‍ അവസാനിച്ചിട്ടില്ല. ഫുഡ് ടെക്നോളജി സ്ഥാപനമായ സൊമാറ്റോയുടെ ഡേറ്റ ബേസ് മോഷ്ടിച്ചതായി കമ്പനി തങ്ങളുടെ ബ്ലോഗിലൂടെ അറിയിച്ചു. 17 മില്യന്‍ (1 കോടി 70 ലക്ഷം) ഉപയോക്താക്കളുടെ രേഖകളാണ് ഇത്തരത്തില്‍ മോഷ്ടിച്ചത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ പേയ്മെന്റ് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്നു കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ ഇ-മെയില്‍ വിലാസങ്ങളും, പാസ്വേഡുകളുമാണു മോഷ്ടിച്ചത്.

സൊമാറ്റോയില്‍ നിന്നും മോഷ്ടിച്ച ഡേറ്റകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയതായിട്ടും റിപ്പോര്‍ട്ടുണ്ട്. Hackeread.com എന്ന വെബ്സൈറ്റ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണ ഓര്‍ഡര്‍ ശേഖരിച്ചതിനു ശേഷം വിതരണം നടത്തുന്ന കമ്പനിയാണ് സൊമാറ്റോ. 120 മില്യന്‍ ആളുകള്‍ സൊമാറ്റോയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

 

RELATED STORIES
� Infomagic - All Rights Reserved.